

തിരുവനന്തപുരം: പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട സമരത്തില്‍ വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എഐവൈഎഫ്. സമരങ്ങളില്‍ സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടിപി ജിസ്‌മോന്‍ പറഞ്ഞു.
എഐവൈഎഫിന്റെ പ്രതിഷേധങ്ങള്‍ എതെങ്കിലും തരത്തില്‍ മന്ത്രിക്ക് വേദനയായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ആശയപരമായിട്ടുള്ള സമരമാണ് എഐവൈഎഫ് നടത്തിയത്. ഏകപക്ഷീയമായി കരാറില്‍ ഒപ്പിട്ടത് തങ്ങള്‍ക്കും വേദനയുണ്ടാക്കിയെന്ന് ടിടി ജിസ്‌മോന്‍ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇത് ആശയപരമായിട്ടുള്ള കാര്യമാണെന്നും എംഎ ബേബിയെ നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ പ്രകാശ് ബാബു പറഞ്ഞു.
പിഎം ശ്രീ വിഷയത്തില്‍ എഐഎസ്എഫ്-എഐവൈഎഫ് പ്രതിഷേധം അതിരുകടന്നതായിരുന്നെന്ന് വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. മന്ത്രി ജിആര്‍ അനിലിന്റെ പ്രസ്താവന തന്റെ മനസിനെ വേദനിപ്പിച്ചെന്നും ശിവന്‍കുട്ടി പറഞ്#ു. 'ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നമാണ്. ഇതില്‍ ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എഐഎസ്എഫ്, എഐവൈഎഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും തന്റെ കോലം കത്തിച്ചത് ശരിയായില്ല' മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് എഐവൈഎഫിന്റെ ഖേദപ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
