'ഇപ്പോള്‍ എനിക്ക് മാത്രം പഴി; ശിവഗിരിയില്‍ പൊലീസ് പോയത് കോടതി ഉത്തരവില്‍; മുത്തങ്ങ നരവേട്ട നിര്‍ഭാഗ്യകരം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം'

ഇങ്ങനെ ഒരു കൂടിക്കാഴ്ച ഇപ്പോള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ ഇന്നലെത്തെ കേരള നിയമസഭയിലെ പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ താന്‍ മുഖ്യമന്ത്രിയായ കാലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ മറുപടി പറയണമെന്ന് തോന്നി.
ak antony
എകെ ആന്റണി
Updated on
2 min read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ശിവഗിരിയില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെ കയറിയതെന്നും എകെ ആന്‍ണി പറഞ്ഞു. ശിവഗിരി ആക്രമണത്തിന് ശേഷം വന്ന ഇടുതുമുന്നണി സര്‍ക്കാര്‍ സംഭവത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം നടത്തിയിട്ട് കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ആന്റണി പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ അതിയായ ഖേദമുണ്ട്. തന്റെ സര്‍ക്കാര്‍ ഇറക്കിവിട്ട ആദിവാസികളെ കുടില്‍ കെട്ടി താമസിപ്പിച്ചിട്ടുണ്ടോയെന്നും ആന്റണി ചോദിച്ചു.

'ഇങ്ങനെ ഒരു കൂടിക്കാഴ്ച ഇപ്പോള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ ഇന്നലത്തെ കേരള നിയമസഭയിലെ പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍ താന്‍ മുഖ്യമന്ത്രിയായ കാലത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ മറുപടി പറയണമെന്ന് തോന്നി. കേരള രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ട് 21 വര്‍ഷമായി. അതിനുശേഷം തനിക്കെതിരെ ഏകപക്ഷീയമായി ആക്രമണം നടക്കാറുണ്ട്. അതിനൊന്നും താന്‍ മറുപടി പറഞ്ഞിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മറുപടി പറയാമെന്ന് കരുതിയതാണ്. എന്നാല്‍ അതിന് ഇപ്പോള്‍ സമയമായെന്ന് തോന്നി.

ak antony
'അശുദ്ധിയുണ്ട്', ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍

വിദ്യാര്‍ഥിയായ കാലം മുതല്‍ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന ആളാണ് ഗുരുദേവന്‍. താന്‍ പ്രതിപക്ഷ നേതാവായ കാലഘട്ടത്തിലാണ് ചേര്‍ത്തല സര്‍ക്കാര്‍ സക്ൂളിന് ഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍ ബോധ്യപ്പെടുത്തി അന്നത്തെ വിദ്യാഭ്യാസ മന്ത്രി പിജെ ജോസഫിന് കത്തയച്ചത്. ഉടന്‍ തന്നെ തന്റെ അഭ്യര്‍ഥന മാനിച്ച് ചേര്‍ത്തല സര്‍ക്കാരിന്റെ പേര് ശ്രീനാരായണ ഹൈസ്‌കൂള്‍ ആക്കിയത്. ശിവഗിരിയില്‍ എത്രയോ തവണ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. 95ല്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ വേണ്ടി ശിവഗിരിയില്‍ പൊലീസിനെ അയക്കേണ്ടി വന്നു. അവിടെ ഉണ്ടായ സംഭവങ്ങള്‍ പലതും നിര്‍ഭാഗ്യകരമാണ്. അവിടെ പൊലീസ്് പോയത് ഹൈക്കോടതി ഉത്തരവ് പ്രകാരം ശിവഗിരിയില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരകൈമാറ്റം നടത്തിയിരിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ്.

ak antony
ശബരിമല: പത്ത് വര്‍ഷത്തിനിടെ 70.37 കോടി രൂപയുടെ വികസനം, സന്നിധാനത്തിന് 778.17 കോടിയുടെ ലേ ഔട്ട് പ്ലാന്‍, കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍

ശിവഗിരി ധര്‍മസംഘത്തിലേക്ക് തെരഞ്ഞെടുപ്പുകള്‍ കാലാകാലങ്ങളില്‍ നടക്കും. തോറ്റവര്‍ ജയിച്ചവര്‍ക്ക് സ്ഥാനം കൈമാറുന്നതായിരുന്നു രീതി. 95ല്‍ അങ്ങനെയായിരുന്നില്ല. അതിനുപറഞ്ഞ ന്യായം പ്രകാശനന്ദയ്ക്കും കൂട്ടരെയും സ്ഥാനം ഏല്‍പ്പിച്ചാല്‍ മതാതീത ആത്മീയതയുടെ കേന്ദ്രമായ ശിവഗിരി കാവിവത്കരിക്കുമെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് പ്രകാശനന്ദ ആദ്യം കീഴ്‌ക്കോടതിയെ സമീപിച്ചു. അവര്‍ക്ക് അനുകൂലമായ വിധി കിട്ടി. ആദ്യമൊന്നും സര്‍ക്കാര്‍ ഇടപെട്ടിരുന്നില്ല. കേസ് പിന്നീട് ഹൈക്കോടതിയില്‍ എത്തി. കോടതി തീര്‍പ്പ് കല്‍പ്പിച്ചു. പ്രകാശനന്ദയ്ക്കും കൂട്ടര്‍ക്കും അധികാരമേല്‍ക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും പറഞ്ഞു. ഇന്ത്യയിലെ ക്രിമിനല്‍ നിയമത്തില്‍ പൊലിസിനുള്ള അധികാരം ഉപയോഗിച്ച് എന്ത് പ്രത്യാഘാതം ഉണ്ടായാലും പ്രകാശനന്ദ സ്വാമികള്‍ക്ക് അധികാരം കൈമാറണമെന്നായിരുന്നു. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ കേട്ടില്ല. സര്‍ക്കാര്‍ പ്രതികൂട്ടിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് പൊലീസ് അവിടെ കയറിയത്.

95 ഒക്ടോബറില്‍ ശിവഗിരിയില്‍ ഭരണം ഏല്‍പ്പിച്ചു. അല്ലാതെ ദിവസം നാടകീയമായി ഉണ്ടായതല്ല. തനിക്കതില്‍ അതിവദുഃഖമുണ്ട്. അതാണ് താന്‍ എന്തോ അക്രമണം കാണിച്ചുവെന്ന് പറയുന്നത്. ഇന്നലെയും അതുതന്നെ പറഞ്ഞു. കഴിഞ്ഞ 21 വര്‍ഷമായി അതുതന്നെയാണ് പറയുന്നത്. മുഖ്യമന്ത്രിയോട് ഒരഭ്യര്‍ഥന മാത്രമേയുള്ളു. ശിവഗിരി സംഭവം കഴിഞ്ഞ് ഇകെ നായനാര്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ പൊലീസ് നടപടികളെകുറിച്ച് അന്വേഷിക്കാന്‍ ജ്യൂഡിഷ്യല്‍ കമ്മീഷനെ വച്ചു. അതിന് ഉത്തരവാദികള്‍ ആരൊക്കെ എന്നതിന് ആ റിപ്പോര്‍ട്ടില്‍ ഉത്തരമുണ്ട്. നായനാര്‍ സര്‍ക്കാര്‍ നിയമിച്ച ജ്യൂഡിഷ്യല്‍ കമ്മീഷന്‍ പരസ്യപ്പെടുത്തണമെന്നും ആന്റണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com