കൊല്ലത്ത് എകെ ഹഫീസ് മേയര്‍ സ്ഥാനാര്‍ഥി; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുതിര്‍ന്ന നേതാവ് വിഎസ് ശിവകുമാറാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
എകെ ഹഫീസ്
AK Hafeez
Updated on
1 min read

കൊല്ലം: തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും നഗരസഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പതിമൂന്ന് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ കൗണ്‍സിലറും ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷനുമായ എകെ ഹഫീസാണ് മേയര്‍ സ്ഥാനാര്‍ഥി. മുതിര്‍ന്ന നേതാവ് വിഎസ് ശിവകുമാറാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

എകെ ഹഫീസ്
മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

56 സീറ്റുകളാണ് കൊല്ലം കോര്‍പ്പറേഷനില്‍ ഉള്ളത്. 26 സ്ഥാനാര്‍ഥികള്‍ ആയിട്ടുണ്ടെന്നും രണ്ടുദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വളരെ സൗഹാര്‍ദപരമായി നടക്കുകയാണെന്നും ഇത്തവണ ചരിത്രം തിരുത്തിയെഴുതി യുഡിഫ് ഭരണം വരുമെന്നും ശിവകുമാര്‍ പറഞ്ഞു.

എകെ ഹഫീസ്
പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വൈരാ​ഗ്യം, യുവതിയെ നടുറോഡിൽ കുത്തിവീഴ്ത്തി തീ കൊളുത്തി കൊന്നു; പ്രതി കുറ്റക്കാരൻ

കൊല്ലത്തിനൊപ്പം കോര്‍പ്പറേഷനായതാണ് തൃശൂരും കണ്ണൂരും. എന്നാല്‍ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കൊല്ലത്ത് അവര്‍ നടപ്പാക്കിയ ഒരു പദ്ധതിയും ചൂണ്ടിക്കാണിക്കാനില്ലെന്ന് എകെ ഹഫീസ് പറഞ്ഞു. എല്ലായിടത്തും അഴിമതിയാണ്. രാഷ്ട്രീയത്തിന് അതീതമായി ഒരുഭരണമാറ്റമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന എകെ ഹഫീസ് പറഞ്ഞു.

Summary

AK Hafeez is the Mayoral candidate in Kollam; Congress announces the first phase list of candidates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com