പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

വലഞ്ഞത് വാഹന യാത്രക്കാർ
alappuzha dhanbad express smoke
alappuzha dhanbad expressഎക്സ്
Updated on
1 min read

കൊച്ചി: ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ പിന്നിലെ ബോ​ഗിയ്ക്കു സമീപത്ത് നിന്നു പുകയുയർന്നു. പിന്നാലെ ട്രെയിൻ എഴുപുന്ന ശ്രീനാരായണപുരം ഭാ​ഗത്ത് മുക്കാൽ മണിക്കൂറോളം പിടിച്ചിട്ടു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അപകടമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ല.

alappuzha dhanbad express smoke
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ട്രെയിൻ ശ്രീനാരായണപുരം റെയിൽഗേറ്റ് കടന്നപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. ഗേറ്റ്മാനാണ് പുക കണ്ടത്. പിന്നാലെ അധികൃതരെ അറിയച്ചതിനെ തുടർന്ന് പൊടുന്നനെ ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിനിന്റെ ആക്സിൽ അമിതമായി ചൂടായതാണ് പുക ഉയരാൻ കാരണമെന്നു പരിശോധനയിൽ വ്യക്തമായി.

പിന്നീട് ഗാർഡെത്തി പുക ഉയർന്ന ആക്സിൽ റിലീസ് ചെയ്തതോടെയാണ് ട്രെയിൻ യാത്ര തുടർന്നത്. എഴുപുന്ന അടക്കമുള്ള ലെവൽ ക്രോസുകൾ തുറക്കാൻ താമസിച്ചത് വാഹന യാത്രക്കാരെ വലച്ചു.

alappuzha dhanbad express smoke
കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി
Summary

Smoke was seen rising from near the rear coach of the alappuzha dhanbad express train bound for Alappuzha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com