ആലപ്പുഴയില്‍ വീട്ടമ്മ തോട്ടില്‍ വീണ് മരിച്ചു,അപസ്മാരമുണ്ടായിരുന്നതായി വീട്ടുകാര്‍

ശനിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു
Sudhamani ammma
ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവീഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ആലപ്പുഴ: അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തില്‍ വീണു മരിച്ചു. തകഴി പഞ്ചായത്ത് 9-ാം വാര്‍ഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്.

ശനിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Sudhamani ammma
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെ സ്ഥലം മാറ്റും, റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

സുധാമണിയുടെ ഭര്‍ത്താവ് രാജു രാവിലെ ജോലിക്കു പോയിരുന്നു. മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുന്‍വശത്തെ ഇടത്തോട്ടില്‍നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാര ബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതിന് മുമ്പും ഈ രീതിയില്‍ സുധാമണി തോട്ടില്‍ വീണിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. അഖില, അനഘ, അര്‍ജുന്‍ എന്നിവരാണ് മക്കള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com