വ്യാജ കോളുകളില്‍ മുന്നറിയിപ്പ്; കോള്‍ മെര്‍ജിങ് വഴി വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാം

നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറയുന്നു
Alert on fake calls; WhatsApp can be hacked waring
വ്യാജ കോളുകളില്‍ മുന്നറിയിപ്പ്; കോള്‍ മെര്‍ജിങ് വഴി വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാം, മുന്നറിയിപ്പ്പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: മൊബൈലിലേക്ക് വരുന്ന വ്യാജ കോളുകളില്‍ മുന്നറിയിപ്പുമായി പൊലീസ്. തട്ടിപ്പുകാര്‍ ഫോണില്‍ എത്തുന്ന ഒടിപി വാങ്ങുന്നതോടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്സ്ആപ്പ് ആക്ടിവേഷന്‍ വഴി നിങ്ങളുടെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പൊലീസ് പറയുന്നു.

ഇത് വാട്ട്സ്ആപ്പില്‍ നിന്നുള്ള വെരിഫിക്കേഷന്‍ കോളാണ്, കൂടാതെ ഒടിപിയും ഉണ്ട്. തട്ടിപ്പുകാര്‍ ഒടിപി എന്റര്‍ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാര്‍ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുമെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Alert on fake calls; WhatsApp can be hacked waring
തീറ്റയായി കൊടുത്തത് പൊറോട്ടയും ചക്കയും; കൊല്ലത്ത് അഞ്ച് പശുക്കൾ ചത്തു

കേരള പൊലീസിന്റെ കുറിപ്പ്

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്.

നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു.

കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

Alert on fake calls; WhatsApp can be hacked waring
തീറ്റയായി കൊടുത്തത് പൊറോട്ടയും ചക്കയും; കൊല്ലത്ത് അഞ്ച് പശുക്കൾ ചത്തു

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.

ചില തട്ടിപ്പുകാർ തെറ്റായ OTP എന്റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com