'പരിപാടിയില്‍ പങ്കെടുത്തിട്ട് പോയാല്‍ മതി'; ചേന്തിയില്‍ മുഖ്യമന്ത്രിയെ തടഞ്ഞു, അപമര്യാദയായി പെരുമാറിയെന്ന് ആക്ഷേപം

ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മുഖ്യമന്ത്രി
V D Satheesan
മുഖ്യമന്ത്രി വിഡി സതീശൻ ഫയൽ
Edited By:
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം ചേന്തിയില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് കയര്‍ത്ത് സംസാരിച്ച് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് വിഡി സതീശനെ തടഞ്ഞത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടക്കമുള്ളവരാണ് മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയത്.

V D Satheesan
'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു മുഖ്യമന്ത്രി. ഈ പരിപാടിയുടെ ഉദ്ഘാടകന്‍ മുഖ്യമന്ത്രിയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ചേന്തി വഴി ചെമ്പഴന്തിയിലേക്ക് പോകുകയായിരുന്നു. ആള്‍ക്കൂട്ടത്തെക്കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം നിര്‍ത്തി ആളുകളോട് സംസാരിച്ചു.

തുടര്‍ന്ന് വാഹനത്തില്‍ കയറി പോകാന്‍ തുടങ്ങുമ്പോഴാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ചേന്തി അനി അടക്കമുള്ളവര്‍, പരിപാടി ഉദ്ഘാടനം ചെയ്തിട്ട് പോയാല്‍ മതിയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. മുഖ്യമന്ത്രിയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. പരിപാടിയില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. ചേന്തിയിലെ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോകുകയും ചെയ്തു.

V D Satheesan
മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ
V D Satheesan
രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്
V D Satheesan
38.75 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ യുവാവ് അറസ്റ്റില്‍
Summary

Allegation that the Chief Minister was blocked and treated disrespectfully at Chenthi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com