ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം നാളെ അടയ്ക്കും; നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം, ക്രമീകരണം ഇങ്ങനെ

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച അടയ്ക്കും
Aluva Marthanda Varma Old Bridge
ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലംfacebook
Edited By:
Updated on: 
1 min read

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച അടയ്ക്കും. നവംബര്‍ ആറു വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലുവയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാര്‍ ഗതാഗത നിയന്ത്രണം മനസ്സിലാക്കി യാത്ര നേരത്തേ തുടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. സിയാലും ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ആലുവ നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും.

എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നു വരുന്ന ഭാരവാഹനങ്ങള്‍ ഇടപ്പള്ളിയില്‍ നിന്നു തിരിഞ്ഞു ചേരാനല്ലൂര്‍ സിഗ്‌നല്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍ റോഡ് വഴി പോകണം. കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങള്‍ കളമശേരി കണ്ടെയ്‌നര്‍ റോഡ് വഴി പറവൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ട് വഴി പോകണം.

തൃശൂര്‍ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങള്‍ ഇരിങ്ങാലക്കുടയില്‍ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂര്‍, പറവൂര്‍, ചേരാനല്ലൂര്‍ സിഗ്‌നല്‍ റോഡ് വഴി പോകണം. ടിപ്പര്‍, കണ്ടെയ്‌നര്‍ ലോറികള്‍ മുതല്‍ ഗ്യാസ് പെട്രോളിയം ടാങ്കര്‍ വരെ ഉള്ളവയ്ക്ക് ഇതു ബാധകമാണ്.

തൃശൂര്‍ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂര്‍ റോഡ് വഴി പോകണം.കളമശേരി, അങ്കമാലി ഭാഗങ്ങളില്‍ നിന്ന് ഭാരവാഹനങ്ങള്‍ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല. വരാപ്പുഴ, കടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂര്‍ ജങ്ഷനില്‍ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂര്‍ കവല സിഗ്‌നലില്‍ എത്തി വലത്തേക്കു പോകണം. ആലുവയില്‍ നിന്നു വരാപ്പുഴ, കടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂര്‍ റോഡ് വഴി പോകാം. പറവൂര്‍ കവല-തോട്ടയ്ക്കാട്ടുകര സര്‍വീസ് റോഡിലൂടെ പറവൂര്‍ കവലയില്‍ നിന്നു ഗതാഗതം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

അങ്കമാലി, പറവൂര്‍ ഭാഗത്തു നിന്നു വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വാഹനങ്ങളും പറവൂര്‍ കവലയില്‍ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം. മാര്‍ത്താണ്ഡവര്‍മ പുതിയ പാലത്തില്‍ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Aluva Marthanda Varma Old Bridge
'ആ വിറയല്‍ മാറിയിട്ടില്ല, മൂന്നുപേരും സ്പോട്ടില്‍ തീര്‍ന്നു, ഭയങ്കര സ്പീഡായിരുന്നു'; കുരുക്കായി ശബ്ദസന്ദേശം; ജാമ്യാപേക്ഷയില്‍ നാളെ വിധി
Aluva Marthanda Varma Old Bridge
രാത്രി ചായ കുടിക്കാന്‍ ബൈക്കുമായി പോയി; നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് 17 കാരന്‍ മരിച്ചു
Summary

Aluva Marthanda Varma Old Bridge to close tomorrow; traffic restrictions until November 6

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com