അഞ്ച് വയസുകാരിയുടെ കൊലപാതകം കഴുത്ത് ഞെരിച്ച്, ലൈം​ഗിക പീഡനത്തിനും ഇരയായി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ എസ്പി വിവേക് കുമാർ പറ‍ഞ്ഞു
പ്രതി അസ്ഫാക്/ഫയല്‍
പ്രതി അസ്ഫാക്/ഫയല്‍
Updated on
1 min read

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം കഴുത്തു ഞെരിച്ചെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടി ലൈം​ഗിക പീഡനത്തിനു ഇരയായതായും റിപ്പോർട്ടിലുണ്ട്. 

അതിനിടെ പ്രതി അസഫാക് ആലവുമായി പൊലീസ് ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ എസ്പി വിവേക് കുമാർ പറ‍ഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെടുത്തു.

പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. ഇതിനായി അന്വേഷണ സംഘം ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പോകുമെന്നും എസ്പി വിവേക് കുമാർ പറഞ്ഞു. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ നാട്ടുകാരുടെ ഭാ​ഗത്തു നിന്നും പ്രതിഷേധം ഉണ്ടായി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com