

കൊച്ചി: ആലുവയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ക്രിസ്റ്റിൻ നിരവധി കേസുകളിൽ പ്രതി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ സതീശ് എന്ന വ്യാജ പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്.
നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനകളും സിസിടിവി ദൃശ്യങ്ങളുടേയും സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃക്സാക്ഷിയും കുട്ടിയുടെ മാതാപിതാക്കളും പ്രതിയെ തിരിച്ചറിഞ്ഞതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഇതിനു പുറമെ പ്രതിയുടെ സ്വഭാവം അറിയുന്നതിനാൽ പ്രദേശത്തെ ബാറുകൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ ക്രിസ്റ്റിൻ വസ്ത്രം മാറിയതും മൊബൈൽ ഓഫാക്കിയതും അന്വേഷണത്തിന് തിരിച്ചടിയായി.
ഇതിനിടെയാണ് മാർത്താണ്ഡവർമ്മ പാലത്തിന് താഴെയായി പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുന്നത്. പൊലീസ് വളഞ്ഞതോടെ പ്രതി പെരിയാറ്റിലേക്ക് ചാടിയെങ്കിലും ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രിസ്റ്റിനെ മദ്യലഹരിയിലാണ് പിടികൂടിയതെന്നും സൂചനകളുണ്ട്.
ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ക്രിസ്റ്റിൽ മോഷണക്കേസുകളിൽ സ്ഥിരം പ്രതിയാണെന്ന് അമ്മ വ്യക്തമാക്കിയിരുന്നു. മകൻ 18 വയസ് മുതൽ മോഷണക്കേസുകളിൽ പ്രതിയായി. ഇടയ്ക്കിടെ വീട്ടിൽ നിന്നിറങ്ങിപ്പോവും. രാത്രി പോവുമ്പോൾ എവിടേക്കാണെന്ന് ചോദിക്കാറുണ്ട്. രാവിലെ തിരിച്ചുവരും. എന്ത് ചോദിച്ചാലും മറുപടി പറയാറില്ല. കതകടച്ച് വീടിനുള്ളിൽ കയറിക്കിടക്കും- അമ്മ പറയുന്നു. എന്തിനാണ് മദ്യപിച്ചതെന്ന് ചോദിക്കുമ്പോൾ തന്നെ ചീത്ത വിളിക്കുമായിരുന്നെന്നും ഇവർ പറഞ്ഞു.
എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഇന്ന്ആ വൈകിട്ടോടെയാണ് ക്രിസ്റ്റിൽ അറസ്റ്റിലായത്. 2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. ആലുവയിലെ പെരിയാർ ബാർ ഹോട്ടലിന് സമീപത്ത് നിന്നാണ് ക്രിസ്റ്റിലിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ആലുവയിലെ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകൾ ഇന്നലെ രാത്രി പീഡനത്തിനു ഇരയായത്. ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പീന്നീട് രക്തം ഒലിച്ച നിലയിൽ പാടത്തു നിന്നാണ് കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates