ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചു; അപകടത്തില്‍ മരണം രണ്ടായി, പരിക്കേറ്റ മൂന്നര വയസുകാരന്‍ മരിച്ചു

എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ മരണം രണ്ടായി
അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ/ ടിവി ദൃശ്യം
അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ/ ടിവി ദൃശ്യം
Updated on: 
1 min read

തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ മരണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ മൂന്നര വയസുകാരന്‍ അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മരണം.

തൃശൂര്‍ വാടാനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം.പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിതിന്‍ അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 

ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്.
ഓട്ടോയില്‍ നിന്നും തെറിച്ചു വീണ ജിതിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER