കടുത്ത ലോബിയിങ്, സമ്മര്‍ദ്ദം; കെപിസിസി പ്രസിഡന്റ് നിര്‍ണയത്തില്‍ കുഴങ്ങി ഹൈക്കമാന്‍ഡ്

സംഘടനാ കാര്യങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു
Sunny Joseph, Mallikarjun Kharge
സണ്ണി ജോസഫ് മല്ലികാർജുൻ ഖാർ​ഗേയോടൊപ്പം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ലോബിയിങ്ങും സമ്മര്‍ദ്ദവും ശക്തമായതോടെ, നിയമന പ്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. സംഘടനാപരമായ കാര്യങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതായാണ് വിവരം. ബുധനാഴ്ച വൈകീട്ട് സണ്ണി ജോസഫ് ഇന്ദിരാ ഭവനിലെത്തുകയും ചെയ്തു.

Sunny Joseph, Mallikarjun Kharge
'മാപ്പപേക്ഷ വേണം', ഉറച്ച് സർവകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കെപിസിസി അധ്യക്ഷ പദവിക്കായി പാര്‍ട്ടിയിലെ സ്വാധീനമുള്ള ഒരു വിഭാഗവും മുഖ്യമന്ത്രിയും ഇരു ചേരികളായി തിരിഞ്ഞതോടെയാണ് നിയമന പ്രക്രിയ സങ്കീര്‍ണ്ണമായത്. കേരള ഘടകത്തിലെ നിലവിലെ അധികാര സമവാക്യങ്ങളെ അട്ടിമറിക്കുന്നതോ, പുതിയ വിഭാഗീയതകള്‍ക്ക് വഴിവെക്കുന്നതോ ആയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്‍ഡിന് ആശങ്കയുണ്ട്. കെ. സുധാകരന് പകരക്കാരനായി 2025 മെയ് 8-നാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി നിയമിതനായത്.

'കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന രണ്ടര വര്‍ഷക്കാലം ഡി കെ ശിവകുമാര്‍ കര്‍ണാടക പിസിസി പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു. അതുപോലെ, തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷവും രേവന്ത് റെഡ്ഡി കുറച്ചുകാലം പിസിസി പ്രസിഡന്റായി തുടര്‍ന്നു' സണ്ണി ജോസഫ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് (TNIE) പറഞ്ഞു.

കെപിസിസി പ്രസിഡന്റ് നിയമനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് തീരുമാനം, ഈ സ്ഥാനത്തേക്ക് കണ്ണുവെച്ച് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തേടുന്ന ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അജയ് തറയില്‍ തുടങ്ങിയവര്‍ക്കാണ് തിരിച്ചടിയാണ്. കെ സി വേണുഗോപാലിന്റെ അടുത്തയാളായി കണക്കാക്കപ്പെടുന്ന മന്ത്രി എപി അനില്‍കുമാറിന്റെ പേരു കൂടി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി വി ഡി സതീശനോ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലോ ഇതുവരെ ഒരാള്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കും വിട്ടുകൊടുത്തിരിക്കുകയാണ് കെ സി വേണുഗോപാല്‍.

ദേശീയ തലത്തില്‍ നിരവധി രാഷ്ട്രീയ, സംഘടനാപരമായ വെല്ലുവിളികളെ എഐസിസി നേതൃത്വം നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ അടുത്ത ഘട്ടത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ഇതോടൊപ്പം ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്നു. ഈ വിഷയങ്ങളിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കൂടുതള്‍ ശ്രദ്ധ പുലര്‍ത്തുന്നത്.

Sunny Joseph, Mallikarjun Kharge
എൽപിഎസ്ടി സമരം: ആരോ​ഗ്യനില വഷളായി; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി
Sunny Joseph, Mallikarjun Kharge
ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്
Summary

Amid intense lobbying, Congress puts on hold selection of KPCC president

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A P Anil Kumar
Sunny Joseph, VD Satheesan
Todays Top 5 News
Electricity Minister Sunny Joseph has openly expressed his dissatisfaction regarding controversies surrounding electricity procurement.
X

FOLLOW US

ON GOOGLE DISCOVER