അമിത് ഷാ 22ന് എത്തും; തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അടുത്ത നൂറ് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
Amit Shah
Amit Shahഫയൽ
Updated on
1 min read

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അടുത്ത നൂറ് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.

Amit Shah
'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം'; വി എസിനെ ഓര്‍മ്മിച്ച് അരുണ്‍കുമാര്‍

ഛത്തീസ്ഗഡിലെ കന്യാസത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു. സംസ്ഥാന ഘടകത്തിന്റെ തിരക്കിട്ട ഇടപെടല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാരില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്ന അഭിപ്രായം ചര്‍ച്ചയായി. സംഭവത്തില്‍ അമിത് ഷാ ഇടപെടുമെന്ന് ഉറപ്പുതന്നതായി പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്ന് അത്തരമൊരുകാര്യം ഉണ്ടായത് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു.

Amit Shah
ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

ഛത്തീസ്ഗഡ് വിഷയത്തില്‍ പാര്‍ട്ടി ഇടപെടല്‍ ഗുണകരമായെന്ന അഭിപ്രായമാണ് നേതൃത്വത്തില്‍ നിന്നുണ്ടായത്. സുരേഷ് ഗോപിയുടെ മൗനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന വിമര്‍ശനവും ഉണ്ടായി. ഇക്കാര്യത്തില്‍ സുരേഷ് ഗോപിക്കൊപ്പമാണ് പാര്‍ട്ടി നില്‍ക്കേണ്ടതെന്നായിരുന്നു യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം.

Summary

Senior leader and Union Home Minister Amit Shah will once again visit Kerala to review the BJP's preparations for the local body elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com