അമിത് ഷായുടെ സന്ദർശനം: കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോൺ പറത്തരുത്

നിരോധനം 5 കിലോമീറ്റർ ചുറ്റളവിൽ
 five new districts in Ladakh
Amit Shah's visitX
Updated on
1 min read

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിൻ്റ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഡ്രോൺ, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസമാകുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത പ്രകാരമാണ് കലക്ടറുടെ ഉത്തരവ്‌.

 five new districts in Ladakh
സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

തളിപ്പറമ്പ് താലൂക്കിലും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്. അമിത് ഷായുടെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. പൊലീസ്, പാരാമിലിറ്ററി, എയർഫോഴ്‌സ്‌, എസ്പിജി തുടങ്ങിയവയ്ക്ക് നിരോധനം ബാധകമല്ലെന്ന് അറിയിപ്പിൽ കലക്ടർ പറഞ്ഞു.

 five new districts in Ladakh
യെമനിലെ ഇടനിലക്കാരുമായി സംസാരിച്ചു; നിമിഷപ്രിയക്കായി ഒരുകോടി രൂപ മോചനദ്രവ്യം നല്‍കുമെന്ന് ബോച്ചെ
Summary

Amit Shah's visit: District Collector Arun K. Vijayan has ordered a ban on the use of drones, paragliders, hot air balloons and any other unmanned aerial vehicles within a five-kilometer radius of Kannur Airport for the next three days, starting today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com