Four injured in Palakkad car explosion
കത്തിനശിച്ച കാര്‍

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ചു; പാലക്കാട് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്

പാലക്കാട് അത്തിക്കോട് സ്വദേശി മാര്‍ട്ടീന്‍ മക്കളായ അലീന, ആല്‍ഫിന്‍, എന്‍മി എന്നിവര്‍ക്കാണ് പരിക്കേറ്റത്
Published on

പാലക്കാട്: കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് പരിക്ക്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. പാലക്കാട് അത്തിക്കോട് സ്വദേശി മാര്‍ട്ടീന്‍ മക്കളായ അലീന, ആല്‍ഫിന്‍, എന്‍മി എന്നിവര്‍ക്കാണ് പരിക്കേറ്റത്

ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വീടിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയ കുട്ടികള്‍ കീ തിരിച്ചതോടെയാണ് അപകടം ഉണ്ടായത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്

Four injured in Palakkad car explosion
ഗുരുപൂര്‍ണിമ, കാസര്‍കോട് കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു; വിവാദം
Summary

Four injured after car exploded in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com