അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി
Kozhikode Medical College
The Kozhikode Medical Collegeഫയല്‍
Updated on
1 min read

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മധ്യവയസ്‌കനാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാളെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ സ്വദേശിയാണ് ഇയാള്‍ എന്നാണ് വിവരം.

Kozhikode Medical College
സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐ ഉപയോഗിക്കാറുണ്ടോ?; എട്ടിന്റെ പണി കിട്ടും; മുന്നറിയിപ്പ്

നഗരത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനി ബാധിച്ചിരുന്ന ഇയാളില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kozhikode Medical College
കെ ജെ ഷൈന് എതിരായ ആരോപണം പറവൂര്‍ കേന്ദ്രീകരിച്ച്; ബോംബ് ഇതുപോലെ ആകുമെന്ന് കരുതിയില്ല; രാഹുല്‍ ജീര്‍ണതയുടെ പ്രതീകം; തടയില്ലെന്ന് എംവി ഗോവിന്ദന്‍

ഇയാള്‍ ഉള്‍പ്പെടെ മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് 11 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഇതില്‍ ആറ് പേര്‍ മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലും ഒരാള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ രോഗ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരുന്ന മലപ്പുറം ചേളാരി പാടാട്ടാലുങ്ങല്‍ സ്വദേശി 11കാരി കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയിരുന്നു.

Summary

Another death due to amoebic encephalitis in Kerala. The deceased was 59 old man undergoing treatment at Kozhikode Medical College.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com