

തിരുവനന്തപുരം: കെ ജെ ഷൈനിനെതിരായ ആരോപണം പറവൂര്‍ കേന്ദ്രകരിച്ചാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. ആ ബോംബ് ഇങ്ങനെ ജീര്‍ണിച്ചതാകുമെന്ന് കരുതിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീകളെ തേജോവധം ചെയ്യാണ് പരിശ്രമമെന്നും നാല് എംഎല്‍എമാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ശ്രമിച്ചത്. കോണ്‍ഗ്രസ് ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇത്തരമൊരു ഗൂഢാലോചനക്ക് പിന്നില്‍ സതീശനാണെന്ന് സിപിഎം പറയുന്നില്ല. പ്രതിപക്ഷ നേതാവിന്റെ അറിവോടെയല്ലാതെ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് ആരും കരുതുന്നില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ഒരാഭ്യന്തരപ്രശ്‌നവും ഇല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. പറവൂരിലെ ആസൂത്രണം ചെയ്ത ഗുഡാലോചന കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ്. ആരും വിചാരിച്ചാലും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് എത്തിയാല്‍ സിപിഎം തടയില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് അവര്‍ അവരുടെ വികാരം പ്രകടിപ്പിച്ചതാണ്. രാഹുല്‍ ഇങ്ങനെ തുടരുന്നതാണ് സിപിഎമ്മിന് നല്ലത്. സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി രാഹുല്‍ മാറിയെന്നും ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പസംഗമത്തിനോട് പുറത്ത് കാണിക്കുന്ന എതിര്‍പ്പ് മാത്രമേ കോണ്‍ഗ്രസിനുള്ളു. അവസാന നിമിഷം ആരെങ്കിലും ക്ഷണിച്ചാല്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാമെന്നാണ് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് മന്ത്രിയോട് പറഞ്ഞത്. അയ്യപ്പസംഗമത്തിനകത്ത് ഒരു പ്രീണനവും ഇല്ല. ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates