അമൃത സുരേഷിന്റെ അച്ഛൻ പിആർ സുരേഷ് അന്തരിച്ചു

സ്ട്രോക്ക് വന്നതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഗായിക അമൃത സുരേഷിന്റെ പിതാവ് പിആര്‍ സുരേഷ്
ഗായിക അമൃത സുരേഷിന്റെ പിതാവ് പിആര്‍ സുരേഷ്
Updated on
1 min read

കൊച്ചി :പ്രമുഖ ഓടക്കുഴൽ വാദ്യ വിദഗ്ദ്ധൻ എളമക്കര അമൃത വർഷിണിയിൽ പി. ആർ സുരേഷ് (60) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് പനമ്പിള്ളി നഗറിൽ മകൾ അമൃതയുടെ ഫ്ലാറ്റിൽ വച്ച് സ്ട്രോക്ക് വന്നതിനെതുടർന്നു സുരേഷ് ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ലൈല സുരേഷ് ആണ് പത്നി. ഗായിക അമൃത സുരേഷ്,അഭിരാമി സുരേഷ് എന്നിവർ മക്കളാണ്. മരുമകൻ സംഗീത സംവിധായകൻ ഗോപി സുന്ദർ. ഭൗതിക ശരീരം വെണ്ണല കെന്റ് നാലുകെട്ടിൽ ബുധൻ രാവിലെ 10 മണിവരെ പൊതു ദർശനത്തിനുവയ്ക്കും. തുടർന്ന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും.

പരേതരായ രാവുണ്ണി യുടെയും മൂകാംബികയുടെയും മകനാണ്. സഹോദരങ്ങൾ : പി ആർ പ്രകാശ്, പി ആർ മുരളി, പി ആർ സജി, പി ആർ സുലഭ.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

k surendran
GURUVAYUR TEMPLE
pinarayi vijayan
Chenthi Anil
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com