അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗം, ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കൂ; ഇന്ത്യന്‍ യുവതിയെ തടഞ്ഞു

നവംബര്‍ 21 നായിരുന്നു സംഭവം. ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് സാധുതയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്‌തെന്ന് യുവതി പറയുന്നു.
An Indian-origin woman from Arunachal Pradesh was detained for hours at Shanghai airport
An Indian-origin woman from Arunachal Pradesh was detained for hours at Shanghai airportX
Updated on
2 min read

ഷാങ്ഹായ്: യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ യുവതിക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരില്‍ നിന്ന് ദുരനുഭവം നേരിട്ടതായി പരാതി. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ ട്രാന്‍സിറ്റ് ഉണ്ടായിരുന്ന പ്രെമ വാങ്ജോം തോങ്ഡോക് എന്ന യുവതിക്കാണ് ദുരവസ്ഥയുണ്ടായത്.

An Indian-origin woman from Arunachal Pradesh was detained for hours at Shanghai airport
വായു മലിനീകരണത്തിനെതിരെ ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം, പൊലീസിന് നേര്‍ക്ക് പെപ്പര്‍ സ്‌പ്രേ, 15 പേര്‍ അറസ്റ്റില്‍

നവംബര്‍ 21 നായിരുന്നു സംഭവം. ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് സാധുതയില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്‌തെന്ന് യുവതി പറയുന്നു. പാസ്പോര്‍ട്ടില്‍ ജന്മസ്ഥലമായി അരുണാചല്‍പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമാണ്. അതുകൊണ്ട് ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും യുവതി പറയുന്നു.

An Indian-origin woman from Arunachal Pradesh was detained for hours at Shanghai airport
തെങ്കാശിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 6 മരണം; 39 പേര്‍ക്ക് പരിക്ക്

'ഇമിഗ്രേഷന്‍ കഴിഞ്ഞ്, ഞാന്‍ പാസ്പോര്‍ട്ട് നല്‍കി സുരക്ഷാ പരിശോധനയ്ക്കായി കാത്തുനില്‍ക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഉദ്യോഗസ്ഥ വന്ന് എന്റെ പേരിനൊപ്പം 'ഇന്ത്യ, ഇന്ത്യ' എന്ന് വിളിച്ച് മാറ്റി നിര്‍ത്തിയത്. കാര്യം ചോദിച്ചപ്പോള്‍, അവര്‍ എന്നെ ഇമിഗ്രേഷന്‍ ഡെസ്‌കിലേക്ക് കൊണ്ടുപോയി. അരുണാചലിലെ പാസ്പോര്‍ട്ട് സാധുവല്ലെന്ന് പറഞ്ഞു, പ്രെമ വാങ്ജോം പ്രതികരിച്ചു.

ഉടന്‍ തന്നെ തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എന്തുകൊണ്ട് അസാധുവായി എന്ന് ഞാന്‍ ചോദിച്ചു. അരുണാചല്‍ ചൈനയുടെ ഭാഗമാണെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് അസാധുവാണെന്നുമാണ് ഉദ്യോഗസ്ഥ മറുപടി നല്‍കിയത്. മൂന്ന് മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കേണ്ടിയിരുന്ന ട്രാന്‍സിറ്റ് വിമാനത്താവളത്തിനുള്ളില്‍ 18 മണിക്കൂര്‍ നീണ്ട ദുരിതമായി മാറിയെന്ന് യുവതി പറയുന്നു. നിരവധി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ജീവനക്കാരും തന്നെ കളിയാക്കുകയും ചിരിക്കുകയും ചെയ്തു. സാധുവായ വിസ ഉണ്ടായിരുന്നിട്ടും ജപ്പാനിലേക്കുള്ള കണക്ടിങ് വിമാനത്തില്‍ കയറുന്നതില്‍നിന്ന് തന്നെ തടയുകയും പാസ്പോര്‍ട്ട് തടഞ്ഞുവെക്കുകയും ചെയ്തു, പ്രെമ പറഞ്ഞു.

ട്രാന്‍സിറ്റ് ഏരിയയില്‍ ഒതുങ്ങിപ്പോയതിനാല്‍ ടിക്കറ്റുകള്‍ വീണ്ടും ബുക്ക് ചെയ്യാനോ ഭക്ഷണം വാങ്ങാനോ ടെര്‍മിനലുകള്‍ മാറാനോ സാധിച്ചില്ല. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സില്‍ മാത്രം ഒരു പുതിയ ടിക്കറ്റ് വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നും അങ്ങനെ ചെയ്താല്‍ മാത്രമേ പാസ്പോര്‍ട്ട് തിരികെ നല്‍കൂ എന്ന് സൂചിപ്പിച്ചതായും അവര്‍ പറഞ്ഞു. വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും യുവതി പറയുന്നു.

യുകെയിലുള്ള ഒരു സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യുവതിയെ രാത്രി വൈകിയുള്ള വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അയച്ച കത്തില്‍ തനിക്ക് നേരിടേണ്ടി വന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അരുണാചല്‍പ്രദേശിലെ പൗരന്മാര്‍ക്കു നേരെയുള്ള അപമാനവുമാണെന്ന് അവര്‍ കുറിച്ചു. വിഷയം ചൈനയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ഇതില്‍ ഉള്‍പ്പെട്ട ഇമിഗ്രേഷന്‍, എയര്‍ലൈന്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും അവര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Summary

An Indian-origin woman from Arunachal Pradesh was detained for hours at Shanghai airport

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com