'വണ്‍ ഹു കനോട്ട് സ്പീക്ക്'; മറുപടിയുമായി ഷംസീര്‍

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എംബി രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും തീരുമാനിച്ചത്
എഎന്‍ ഷംസീര്‍
എഎന്‍ ഷംസീര്‍
Updated on: 
1 min read

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിയാകുമെന്ന് കേട്ടിരന്നു, പ്രതീക്ഷിച്ചിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഷംസീറിന്റെ മറുപടി ഇങ്ങനെ; സ്പീക്കര്‍ എന്നാല്‍ ' വണ്‍ ഹു കനോട്ട് സ്പീക്ക്' എന്നാണ്. തല്‍ക്കാലം ഇത്ര പോരെയെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് എംബി രാജേഷിനെ മന്ത്രിയായും ഷംസീറിനെ സ്പീക്കറായും തീരുമാനിച്ചത്.

എംവി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കര്‍ എംബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം ബി രാജേഷിന് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തദ്ദേശ എക്‌സൈസ് വകുപ്പുകളായിരിക്കും എം ബി രാജേഷിന് ലഭിക്കുക.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേട്ടിരുന്നു.

തൃത്താലയില്‍ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്താന്‍ സിപിഎം തീരുമാനിച്ചിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER