കര്‍ക്കടകപ്പുലരിയില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട്; ഔഷധക്കൂട്ടിനൊപ്പം പൈനാപ്പിളും തണ്ണിമത്തനും

സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്.
Anayoottu
വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടില്‍ നിന്ന്/Anayoottuവിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

തൃശൂര്‍: കര്‍ക്കിടകപ്പുലരിയില്‍ വടക്കും നാഥ ക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. അയല്‍ ജില്ലകളില്‍ നിന്നും ആയിക്കണക്കിന് ആളുകളാണ് ആനയൂട്ട് കാണാനെത്തിയത്. ഏഴ് പിടിയാനകള്‍ ഉള്‍പ്പെടെ 63 ആനകളാണ് എത്തിയത്. സാവിത്രി കുട്ടി എന്ന പിടിയാനയ്ക്ക് ക്ഷേത്രം മേല്‍ശാന്തി ശ്രീരാജ് നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയാണ് ആനയൂട്ടിന് തുടക്കമിട്ടത്.

Anayoottu
'കെഎസ്ഇബിക്കും സ്‌കൂളിനും വീഴ്ച'; അന്വേഷണം പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി, വ്യാപക പ്രതിഷേധം

പ്രത്യേക ഔഷധക്കൂട്ടുകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ കൂടാതെ അവില്‍, മലര്‍, തണ്ണിമത്തന്‍, പൈനാപ്പിള്‍ എന്നിവ ചേര്‍ത്താണ് ആനകള്‍ക്ക് നല്‍കുന്നത്. 43-ാം വര്‍ഷമാണ് വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുന്നത്.

Anayoottu
മാനാഞ്ചിറ സ്ക്വയറിന്‍റെ ശില്‍പ്പി; പ്രശസ്ത ആര്‍കിടെക്ട് ആര്‍ കെ രമേശ് അന്തരിച്ചു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ആനകള്‍ക്കുള്ള സുഖ ചികിത്സ നാളെ തുടങ്ങും. ആനയൂട്ടില്‍ പങ്കെടുക്കാന്‍ വിജയ് യേശുദാസ് അടക്കം പ്രമുഖര്‍ എത്തി. പുലര്‍ച്ചെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു മഹാഗണപതി ഹോമം. തുടര്‍ന്ന് ഏഴരയോടെ ഗജപൂജ നടന്നു. നാലു വര്‍ഷത്തിലൊരിക്കലാണ് ഗജപൂജ. ഗണപതി ഹോമക്കൂട്ടിന് 12,008 നാളികേരം, 2000 കിലോഗ്രാം ശര്‍ക്കര, 2000 കിലോ അവില്‍, 500 കിലോ മലര്‍, 60 കിലോ എള്ള്, 50 കിലോ തേന്‍, ഗണപതി നാരങ്ങ, കരിമ്പ് എന്നിവയാണ് പൂജാദ്രവ്യങ്ങളായി ഉപയോഗിച്ചത്.

Summary

Maha Ganapathi Homa, Gaja Pooja and Elephant feeding were held at the Vadakkum Natha temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com