'ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോ സച്ചിയേട്ടനാകും'; മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അനില്‍ കുറിച്ചിട്ടത്

സിനിമാ ചിത്രീകരണത്തിനിടെ മുങ്ങിമരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന്‍ സച്ചിയേക്കുറിച്ച്
സച്ചി, അനില്‍ നെടുമങ്ങാട്/ ചിത്രം: ഫെയ്‌സ്ബുക്ക്‌
സച്ചി, അനില്‍ നെടുമങ്ങാട്/ ചിത്രം: ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read

സിനിമാ ചിത്രീകരണത്തിനിടെ മുങ്ങിമരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന്‍ സച്ചിയേക്കുറിച്ച്. അയ്യപ്പനും കോശിയും എന്ന സിനിമ സമ്മാനിച്ച സച്ചിയുടെ പിറന്നാള്‍ ദിനത്തിലാണ് അപകടം എന്നത് ആരാധകരുടെ ഉള്ളുലയ്ക്കുന്നു. ഇന്ന് രാവിലെയാണ് സച്ചിയേ അനുസ്മരിച്ച് അനില്‍ കുറിപ്പിട്ടത്. തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. 

കുറിപ്പ്:

'ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com