വടക്കന്‍ കേരളത്തിന് വീണ്ടുമൊരു ട്രെയിന്‍; മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ എക്സ്പ്രസ്, അറിയാം സമയക്രമം

മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ
Another train for North Kerala
Another train for North Keralafile
Updated on
1 min read

തിരുവനന്തപുരം: മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എഗ്മൂര്‍ റൂട്ടില്‍ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. മെയ് നാലു മുതല്‍ ജൂണ്‍ എട്ടുവരെയുള്ള തിങ്കളാഴ്ച ദിവസങ്ങളില്‍ സര്‍വീസ് നടത്തും. വൈകീട്ട് നാലിന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എഗ്മൂര്‍ സ്പെഷ്യല്‍ (06125) സര്‍വീസ് പിറ്റേന്ന് രാവിലെ 10.55 ന് എഗ്മൂറില്‍ എത്തും.

Another train for North Kerala
നിതിന്‍ രാജിന്റെ മരണം; അധ്യാപിക സംഗീത നമ്പ്യാർ അറസ്റ്റിൽ, ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ചെന്നൈ എഗ്മൂര്‍- മംഗളൂരു സെന്‍ട്രല്‍ സ്പെഷ്യല്‍ (06125) മേയ് അഞ്ച് മുതല്‍ ജൂണ്‍ ഒമ്പതു വരെയുള്ള ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തും. പകല്‍ രണ്ടിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവില്‍ എത്തും.

രണ്ട് എസി ടു ടയര്‍, 8 എസി ത്രീ ടയര്‍, 6 സ്ലീപ്പര്‍, 4 ജനറല്‍, ഒരുഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

Another train for North Kerala
കൊച്ചിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു
Summary

Another train for North Kerala; Special Express on Mangaluru-Chennai route

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com