നിതിന്‍ രാജിന്റെ മരണം; അധ്യാപിക സംഗീത നമ്പ്യാർ അറസ്റ്റിൽ, ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഗീത ഹാജരായത്. തുടർന്ന് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
Nithin Raj, Dr. Sangeetha, Dr. Ram
Second accused doctor arrested in Kannur dental student death case released on bail.file
Updated on
1 min read

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ അറസ്റ്റിൽ. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഗീത ഹാജർ ആകുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

Nithin Raj, Dr. Sangeetha, Dr. Ram
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ലീഗിന്റെ കൈത്താങ്, 51 കുടുംബങ്ങള്‍ക്ക് വീടായി; ഗൃഹപ്രവേശന ചടങ്ങ്- വിഡിയോ

നേരത്തെ, തലശ്ശേരി സെഷൻസ് കോടതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീതയ്ക്ക് ജാമ്യം നിഷേധിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചത്.

Nithin Raj, Dr. Sangeetha, Dr. Ram
കൊച്ചിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു

അതേ സമയം, താൻ ജാതി അധിക്ഷേപം നടത്തിയില്ലെന്നാണ് അധ്യാപിക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഇവരെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വീണ്ടും വിളിപ്പിച്ചേക്കും.

കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ എം കെ റാമിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് തെരച്ചിൽ തുടരുകയാണ്. കർണാടകയിലും ആന്ധ്രയിലുമായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

Summary

Second accused doctor arrested in Kannur dental student death case released on bail.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com