ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അത് മീനല്ല, ഒച്ച്; ആടിയാടി നീന്തുന്ന 'സ്പാനിഷ് നർത്തകി'

കുഴുപ്പിള്ളി ബീച്ചില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ വലയിലാണ് ഇത് കുടുങ്ങിയത്
Published on

കൊച്ചി; കുഴുപ്പിള്ളി ബീച്ചിൽ വലയെറിഞ്ഞപ്പോൾ കിട്ടിയ കരകാണാ മീനിന്റെ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതുവരെ കാണാത്ത ചുവന്ന നിറത്തിലുള്ള ജലജീവിയെ കാണാൻ നിരവധി പേർ എത്തിയിരുന്നു. എന്നാൽ ഈ ജലജീവി മീൻ അല്ല. കടലിലെ ഏറ്റവും വലിപ്പമുള്ള ഒച്ചുകളിൽ ഒന്നാണ്. ആടിയാടി നീന്തുന്നതിനാൽ സ്പാനിഷ് നർത്തകി എന്നാണ് ഇത് അറിയപ്പെടുന്നത്. 

നീന്തുന്ന ഒച്ച്

കുഴുപ്പിള്ളി ബീച്ചില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ വലയിലാണ് ഇത് കുടുങ്ങിയത്. ഹെക്സാബ്രാഞ്ചസ് സാം​ഗുയ്നിയൂസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ചെങ്കടലിലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. ഭൂരിഭാ​ഗം കടൽ ഒച്ചുകൾക്ക് നീന്താനുള്ള കഴിവില്ലെങ്കിലും ഇക്കൂട്ടർ ഇതിൽ നിന്ന് വ്യത്യസ്തരാണ്. ശത്രുക്കളുടെ മുന്നിൽപ്പെട്ടാൽ വളഞ്ഞു പുളഞ്ഞു നീന്തി രക്ഷപ്പെടും. പാറക്കെട്ടുകളും പവിഴപ്പുറ്റുകളും ഉള്ള സ്ഥലങ്ങളിലാണ് കൂടുതൽ കാണുന്നത്. പൊതുവെ രാത്രി സഞ്ചാരികളായ ഇവ 40 സെന്റീമീറ്റർ വലിപ്പം വെക്കും. 

ചെറുവഞ്ചിക്കാരുടെ വലയിൽ കുടുങ്ങി

കടലില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവഞ്ചിക്കാര്‍ക്കാണ് ഇതിനെ കിട്ടിയത്. ഒറ്റനോട്ടത്തില്‍ ജെല്ലി മത്സ്യം പോലെ തോന്നുമെങ്കിലും നിറം ഇളം ചുവപ്പാണ്. കടും ചുവപ്പ് ചിറകുകളില്‍ വെളുത്ത വരകളുണ്ട്. പരന്ന ആകൃതിയുള്ള മീനിന് 6 ഇഞ്ചോളം വലിപ്പമുണ്ട്. കടല്‍വെള്ളം നിറച്ച പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മീനെ കാണാന്‍ നിരവധി പേരാണ് എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com