kerala police
കേരളാ പൊലീസ് എംബ്ലംഫയല്‍

പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?; സൗജന്യ സഹായവുമായി കേരളാ പൊലീസ്

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Published on

തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ 'ഹോപ്പ്' പദ്ധതി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണെന്ന് കേരളാ പൊലീസ് അറിയിച്ചു.

kerala police
അച്ഛനെ കൊന്ന് ചാക്കിലാക്കി; തൃശൂരില്‍ മകന്‍ കസ്റ്റഡിയില്‍

കേരളാ പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്.എസ്.എല്‍.സി.,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ 'ഹോപ്പ്' പദ്ധതി. അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് കേരളാ പൊലീസ് മുന്നോട്ട് വെക്കുന്ന പദ്ധതിയാണ് ഹോപ്പ്. (HOPE - Helping Others to Promote Education)

kerala police
ഐടി കമ്പനി ഉടമയെ ഹണിട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമം; ദമ്പതികള്‍ അറസ്റ്റില്‍

പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്തി, പരീക്ഷയെഴുതാനും വിജയിക്കാനും ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും പൊലീസ് സൗജന്യമായി ഒരുക്കും.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും 94979 00200 എന്ന ഫോണ്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 15 ആണ്.

Summary

Kerala Police's 'HOPE' project is a helping hand for SSLC and Plus Two students who have dropped out of their studies for various reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com