യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ, കത്തിയുടെ കുറച്ച് ഭാ​ഗം ശരീരത്തിൽ ഒടിഞ്ഞുകയറി; കേസ്

ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി; രണ്ടു യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മാഞ്ഞാലി മാട്ടുപുറത്താണ് ഇന്നലെയാണ് സംഭവമുണ്ടായത്. 

ഒരാഴ്ച മുൻപാണു കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം ചാവക്കാട് സ്വദേശിനി റീമയും ഇവിടെയെത്തി. ഷെറീനയും റീമയും തമ്മിലുള്ള വാക്കുതർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. 

പിറകിൽ തോൾ വശത്തോടു ചേർന്നു കുത്തേറ്റ നിലയിലാണ് റീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കത്തിയുടെ കുറച്ചു ഭാഗം ശരീരത്തിൽ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു.  ആദ്യം പറവൂർ ഗവ. ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി, കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com