റാസ് ലഫാന്‍ സ്ഫോടനം: അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു
Arjun, Pinarayi Vijayan
Arjun, Pinarayi Vijayan
Edited By:
Updated on
1 min read

തിരുവനന്തപുരം: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി ഡി സതീശന് കത്തു നൽകി. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

Arjun, Pinarayi Vijayan
വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

ഞായറാഴ്ച രാത്രിയിലുണ്ടായ അത്യാഹിതത്തെക്കുറിച്ച് തിങ്കളാഴ്ചയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. റാസ് ലഫാനിലെ ബാര്‍സാന്‍ ഗ്യാസ് വിതരണ കേന്ദ്രത്തിലെ ജീവനക്കാരനാണ് അര്‍ജുന്‍. അർജുന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

റാസ് ലഫാനിലെ ബാർസാൻ ഗ്യാസ്‌ വിതരണ കേന്ദ്രത്തിലെ ജീവനക്കാരനായ അർജുൻ എട്ടുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ഒന്നരവർഷം മുമ്പായിരുന്നു വിവാഹം. വാണിമേൽ സ്വദേശി അതുല്യയാണ്‌ ഭാര്യ. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ബാർസാൻ ഗ്യാസ് പ്രൊസസിങ് പ്ലാന്റിൽ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. തൊഴിലാളികളുടെ കുടുംബങ്ങൾക്ക്‌ അടിയന്തര സഹായം ലഭ്യമാക്കാൻ ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ സജ്ജമാക്കി. ഫോൺ: +974 55647502, +975 55384683.

Arjun, Pinarayi Vijayan
മാലിന്യ ലോറി വൈകിയത് തുണയായി, തിരിച്ചു കിട്ടിയത് ഏഴ് പവന്‍ സ്വര്‍ണം
Arjun, Pinarayi Vijayan
ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ: വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ നടപടി അസാധുവാക്കി ഹൈക്കോടതി
Arjun, Pinarayi Vijayan
ജെന്‍സിയില്‍ 'പൂക്കി ചിരി' വിരിയുമോ?, മോഡിഫിക്കേഷനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി; നൂറ് ദിവസത്തിനകം റിപ്പോര്‍ട്ട്
Summary

Ras Laffan blast: Urgent action should be taken to bring Arjun's body home; Pinarayi Vijayan's letter to VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com