ആലപ്പുഴ: ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാളെ പ്രാദേശിക അവധി. അര്‍ത്തുങ്കല്‍ തിരുനാള്‍ പ്രമാണിച്ചാണ് അവധി. വെള്ളിയാഴ്ച ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവമാണ്. രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. ജോയി പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മികനാകും.
അര്‍ത്തുങ്കല്‍ സെന്റ് ആന്‍്രഡ്രൂസ് ബസിലിക്കയില്‍ മകരം തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് സെബസ്ത്യാനോസിന്റെ രൂപം ദര്‍ശനത്തിന് വച്ചതോടെ തിരക്കേറി. ആയിരങ്ങളെ സാക്ഷിയാക്കി ബുധന്‍ പുലര്‍ച്ചെ അഞ്ചോടെയാണ് നടതുറന്നത്. കൃതജ്ഞതാദിനം ആചരിക്കുന്ന 27ന് അര്‍ധരാത്രി നടയടയ്ക്കും.
വിവിധയിടങ്ങളില്‍നിന്ന് തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ത്തുങ്കലിലേക്ക് അനേകം പേരാണ് എത്തുന്നത്. അടിസ്ഥാന സൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ബസിലിക്കയും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates