ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

മൂന്ന് വര്‍ഷത്തേക്കായിരുന്നു ആദ്യം നിയമനം നൽകിയത്. 2023ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നു.
ASAP CMD Usha
ASAP CMD Usha Titus Removed After Crossing Age Limit
Edited By:
Updated on
1 min read

തിരുവനന്തപുരം: അസാപ് (Additional Skill Acquisition Programme - ASAP) സിഎംഡി സ്ഥാനത്ത് നിന്ന് ഉഷ ടൈറ്റസിനെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ കഴിഞ്ഞ സർക്കാർ ഇറക്കിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അസാധുവാക്കി. പകരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോകിനാണ് താത്ക്കാലികമായി ചുമതല നൽകിയിരിക്കുന്നത്.

ASAP CMD Usha
സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

2021ൽ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അസാപ് സിഎംഡിയായി ഉഷ ടൈറ്റസിനെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു ആദ്യം നിയമനം നൽകിയത്. 2023ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകിയിരുന്നു. അസാപ് സിഎംഡി സ്ഥാനത്ത് തുടരാനുള്ള പ്രായപരിധി 65 വയസാണ്.

ASAP CMD Usha
'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

ഉഷ ടൈറ്റസിന് 65 വയസ് പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. സിഎംഡി സ്ഥാനത്ത് തുടരാന്‍ ഉഷ ടൈറ്റസ് അയോഗ്യയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

Summary

ASAP CMD Usha Titus Removed After Crossing Age Limit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com