സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്
shigella
shigella
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

shigella
'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മൂന്നുപേര്‍ കോഴിക്കോട് ജില്ലയിലാണ്. തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ഒരാള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഷിഗെല്ല ബാധിച്ച് അഞ്ചു മരണവും സ്ഥീരികരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 196 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് രോഗബാധ കൂടിതലായി റിപ്പോര്‍ട്ട് ചെയ്തത്. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

shigella
ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

അതേസമയം നിപ നിരീക്ഷണത്തില്‍ കഴിഞ്ഞ എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ ബാധിച്ച ഫരോക്ക് സ്വദേശിയായ രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

shigella
മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ
shigella
മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ
shigella
വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം
Summary

Shigella confirmed in 10 more people in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com