ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്.
Assault on ED Officials Case: CPM Worker Gets Bail After 27 Days
ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍
Edited By:
Updated on
1 min read

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടി ഉള്‍പ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.

Assault on ED Officials Case: CPM Worker Gets Bail After 27 Days
'അവര്‍ ചെയ്ത തെറ്റെന്താണ്?; ഈശ്വരന്റെ നാമത്തില്‍, ജനാധിപത്യത്തിന് വിജയം'

പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു. കേസില്‍ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല. ഇയാള്‍ക്ക് ജാമ്യം നല്‍കി ജയില്‍ മോചിതനാക്കിയാലും അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യുഷനുവേണ്ടി ഹാജരായ അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചു. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

Assault on ED Officials Case: CPM Worker Gets Bail After 27 Days
50 കിലോയുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമ, ഗുരുദേവ ദര്‍ശന പുസ്തകങ്ങള്‍; മോദിക്ക് സമ്മാനിച്ച് വെള്ളാപ്പള്ളി നടേശന്‍
Assault on ED Officials Case: CPM Worker Gets Bail After 27 Days
22,288 ബൂത്തുകള്‍, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്
Assault on ED Officials Case: CPM Worker Gets Bail After 27 Days
ബിജെപിക്ക് കനത്ത തിരിച്ചടി; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
Summary

Assault on ED Officials Case: CPM Worker Gets Bail After 27 Days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com