'ഹൃദയഗീതമായി കേള്‍പ്പൂ ഞങ്ങളാ സ്‌നേഹഗാനധാര'; വിപ്ലവ ഗായിക സ്വന്തം വീട്ടിലുറങ്ങി; റെഡ് സല്യൂട്ട്

വീടിന് പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
P K Medini gets home of her own in Kerala's Vaikom
പികെ മേദിനി പാര്‍ട്ടി ഒരുക്കിയ വീട്ടിലേക്ക് താമസം മാറിയപ്പോള്‍
Author:
Updated on
1 min read

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിപ്ലവ ഗായികക്ക് സിപിഐ ഒരുക്കിയ 'റെഡ് സെല്യൂട്ട്' എന്ന അമ്മക്കൂടിലേക്ക് പികെ മേദിനി ചേക്കേറിയപ്പോള്‍ സ്‌നേഹപൂര്‍വം തലോടലുമായി എത്തിയത് സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു വൈക്കം തോട്ടകത്തെ പുതിയ വീട്ടിലേക്ക് പികെ മേദിനി മകള്‍ ഹന്‍സിയുമായി എത്തിയത്. തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം താക്കോല്‍ കൈമാറി. ഇരുവരും ചേര്‍ന്ന് ദീപം തെളിയിച്ച ശേഷം പാല്‍ കാച്ചല്‍ ചടങ്ങ് നടത്തി. വീടിന് പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനാപ്രവര്‍ത്തകരും ജനപ്രതിനിധികളും ഒത്തുച്ചേര്‍ന്ന ഗൃഹപ്രവേശന ചടങ്ങ് ആവേശവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സാംസ്‌കാരിക സമ്മേളനത്തില്‍ യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി കെ മേദിനിയെ കുറിച്ച് സജിതാ മഠത്തില്‍ സംവിധാനം ചെയ്ത് പിആര്‍ഡി തയ്യാറാക്കിയ ഡോക്യുമെന്ററി 'മാറ്റത്തിന്റെ പാട്ടുകാരി'യുടെ പ്രദര്‍ശനവും നടന്നു.

ആലപ്പുഴ മണ്ണഞ്ചേരിയിലെ വാടക വീട്ടിലായിരുന്ന മേദിനിക്ക് സിപിഐയുടെ നേതൃത്വത്തിലാണ് തലയാഴം തോട്ടകത്താണ് വീട് നിര്‍മിച്ചത്. 95കാരിയായ മേദിനി വീടിന് 'റെഡ് സല്യൂട്ട്' എന്നാണ് പേരിട്ടത്. സിപിഐ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ജൂണിലാണ് മേദിനിയുടെ പേരില്‍ അഞ്ചര സെന്റ് സ്ഥലം വാങ്ങിയത്. തുടര്‍ന്ന് മണ്ഡലം കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ വീടു നിര്‍മിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചയാളാണ് പി.കെ. മേദിനി. പുന്നപ്ര-വയലാര്‍ സമരകാലംമുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വീറും വീര്യവും പകര്‍ന്ന പാട്ടുകളിലൂടെയാണ് മേദിനിയെ കേരളം അറിയുന്നത്. വൈക്കം ടി.വി. പുരത്തെ ഒരു സമ്മേളനവേദിയിലാണ് ആദ്യമായി പാടുന്നത്. പിന്നീട് കാല്‍ ലക്ഷത്തിലധികം വേദികളില്‍ പാട്ടും നാടകവുമായി അരങ്ങിലെത്തി. അവസാനം സിനിമയിലും വേഷമിട്ടു. മണ്ണഞ്ചേരി പഞ്ചായത്തിന്റെയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024-ല്‍ സംസ്ഥാന സര്‍ക്കാര്‍ വനിതാരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു.

Summary

At 95, revolutionary singer P K Medini gets home of her own in Kerala's Vaikom

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com