എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍; ആരോഗ്യവകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍ റെഡി

പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടലുമായി സംസ്ഥാന ആരോഗ്യവകുപ്പ്.
 kerala health department launches new web portal
kerala health department launches new web portal
Updated on
1 min read

തിരുവനന്തപുരം: പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടലുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്സൈറ്റുകളെ കോര്‍ത്തിണക്കിയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും, അറിയിപ്പുകളും, പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോര്‍ട്ടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നിര്‍മിച്ചത്.കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.

 kerala health department launches new web portal
വര്‍ഗവഞ്ചക എന്ന് വിളിക്കുന്നവര്‍ സിപിഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോര്‍ജിന്റെയും കാര്യം ഓര്‍ക്കണം; ഐഷ പോറ്റി

ഡയനാമിക് ആയ ഡാഷ്ബോര്‍ഡില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്തെ ജനസംഖ്യാ പരിവര്‍ത്തനം സംബന്ധിച്ച ഗ്രാഫുകള്‍, ടേബിളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖല സംബന്ധിച്ച് ജനങ്ങള്‍ക്കാവശ്യമുള്ള നിയമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവയും ലഭ്യമാക്കി വരുന്നു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് പുറമെ പ്രധാനപ്പെട്ട ബോധവത്കരണ പോസ്റ്ററുകള്‍, വിഡിയോകള്‍ എന്നിവയും ലഭ്യമാണ്.

 kerala health department launches new web portal
സിപിഎം മുന്‍ എംഎല്‍എ സികെപി പത്മനാഭനും കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച
Summary

at one click, kerala health department launches new web portal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com