അഞ്ച് വയസുകാരിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 40കാരൻ പിടിയിൽ

അഞ്ച് വയസുകാരിയെ മിഠായി നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് 40കാരൻ പിടിയിൽ
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

മലപ്പുറം: കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ മിഠായി നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമം.  സംഭവത്തിൽ പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) പിടിയിലായി. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.

വീടിനു സമീപത്ത് സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു. ഭയന്നു വിറച്ച് വീട്ടിലേക്ക് മടങ്ങവെ സൈക്കിളിൽ നിന്നു വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു.

കരഞ്ഞു വീട്ടിലെത്തിയ കുട്ടിയോട് മാതാവ് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. സംഭവമറിഞ്ഞ് പ്രദേശവാസികൾ യുവാവിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com