ട്രെയിനിൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ 

 ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോട്ടയം:  ട്രെയിനിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് പിടിയിലായി. തലശ്ശേരി പാനൂർ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്.  റിമാൻഡ് ചെയ്തു.

ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണു സംഭവം. ജനറൽ കംപാർട്മെന്റിൽ യാത്രക്കാർ കുറവായിരുന്നു. ഈ സമയം ഇയാൾ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. കോട്ടയം റെയിൽവേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER