

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് പ്രാദേശിക അവധി. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ചു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2 വൈകീട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.
പൊങ്കാലയോടനുബന്ധിച്ച് 700 കെഎസ്ആര്‍ടിസി ബസും തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസും സിറ്റി ഷട്ടില്‍ സര്‍വീസിനായി 25 ബസും സര്‍വ്വീസ് നടത്തും. വനിതകളടക്കം 400 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെയാണ് പൊങ്കാലയോട് അനുബന്ധിച്ച് നിയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates