നിര്‍ത്തിയിട്ട ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി, ഏഴ് പേര്‍ക്ക് പരിക്ക്, രണ്ട് കുട്ടികളുടെ നില ഗുരുതരം

വലിയ പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം.
accident
നിര്‍ത്തിയിട്ട ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി അപകടംസ്ക്രീന്‍ഷോട്ട്
Updated on: 
1 min read

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡിൽ ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്. വലിയ പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

നിലവിൽ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ പണികൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു ദിശയിൽ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ഒരു ലൈനിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകിൽ നിന്ന് ലൈൻ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

accident
'യുവനടി എന്നല്ല, റോഷ്ന ആൻ റോയി എന്നു തന്നെ പറയണം'; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ നടിയുടെ പ്രതികരണം

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നിലെ കാറിലേക്കും ഇടിച്ച് കയറി. കാറിൻ്റെ പിൻവശം തകർന്നെങ്കിലും കാർ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽപെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com