

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നിൽക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടസാധ്യത മുന്നിൽക്കണ്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാവരും തയ്യാറാവണം. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
മഴ ശക്തിയാർജ്ജിക്കുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും വളരെക്കൂടുതലാണ്. അതിനാൽ ജലാശയങ്ങളിലേക്കും മലയോരങ്ങളിലേക്കുമുള്ള യാത്രകളും മറ്റും ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി അറിയിപ്പിൽ പറയുന്നുണ്ട്. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം:
ബംഗാൾ ഉൾക്കടൽ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം മൂലം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും പ്രളയസാധ്യത അടക്കം മുന്നിൽക്കണ്ടുള്ള മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി അറിയിപ്പിൽ പറയുന്നുണ്ട്. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. മഴ ശക്തിയാർജ്ജിക്കുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും വളരെക്കൂടുതലാണ്. അപകടസാധ്യത മുന്നിൽക്കണ്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാനും എല്ലാവരും തയ്യാറാവണം. ജലാശയങ്ങളിലേക്കും മലയോരങ്ങളിലേക്കുമുള്ള യാത്രകളും മറ്റും ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണം.
Chief Minister Pinarayi Vijayan has urged people to avoid traveling to hilly areas and water bodies in the wake of heavy rain warnings.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates