ബി അശോകിനെ വീണ്ടും കൃഷിവകുപ്പില്‍ നിന്നും മാറ്റി, ട്വിങ്കു ബിസ്വാളിന് പകരം ചുമതല

അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിനു പിന്നാലെ അദ്ദേഹം അവധി അവസാനിപ്പിച്ച് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു
B Ashok IAS
B Ashok File
Updated on
1 min read

തിരുവനന്തപുരം: ബി അശോകിനെ കൃഷിവകുപ്പില്‍ നിന്ന് വീണ്ടും മാറ്റി സര്‍ക്കാര്‍. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെ പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് സ്ഥലം മാറ്റിയത്. സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

B Ashok IAS
പൊലീസ് അതിക്രമം ഒറ്റപ്പെട്ടത്, പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമം: മുഖ്യമന്ത്രി

അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിരുന്നു. പിന്നാലെ അദ്ദേഹം അവധി അവസാനിപ്പിച്ച് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. ദിവസങ്ങള്‍ക്കുള്ളിലാണ് അശോകിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നത്. അശോകിനു പകരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിസ്വാളിനെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

B Ashok IAS
Top News: വയനാട് പുനരധിവാസം: നിർമാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും; തഹാവൂര്‍ റാണയ്ക്ക് കൊച്ചിയിൽ സഹായം ചെയ്തത് ആര്?; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേര പദ്ധതിക്കായി കൃഷി വകുപ്പിനു ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെ അശോകിനെ പദവിയില്‍നിന്നു മാറ്റിയത് വിവാദമായിരുന്നു. വിവരം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നു. പിന്നാലെയാണ് അശോകിനു സ്ഥാനചലനമുണ്ടായത്. കഴിഞ്ഞ ജനുവരിയില്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ വകുപ്പ് പരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് അശോകിനെ മാറ്റിയതും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദ് ചെയ്തിരുന്നു.

Summary

B Ashok transferred from Agriculture Department again, replaced by Twinku Biswal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com