അര്‍ഹതപ്പെട്ട ഡിജിപി പദവി നല്‍കണം; ആവശ്യവുമായി ബി സന്ധ്യ 

ആവശ്യമുന്നയിച്ച് സന്ധ്യ സർക്കാറിന്​ കത്തുനൽകി
Sandhya_IPS
Sandhya_IPS
Updated on
1 min read

തിരുവനന്തപുരം: അര്‍ഹതപ്പെട്ട ഡിജിപി പദവി നല്‍കണമെന്ന് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ആവശ്യമുന്നയിച്ച് സന്ധ്യ സർക്കാറിന്​ കത്തുനൽകി. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി ജി പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സംസ്ഥാനത്തെ പുതിയ പൊലീസ്​ മേധാവിയെ തെരഞ്ഞെടുക്കാനായി യു പി എസ് സിയുടെ ചുരുക്കപ്പട്ടികയില്‍ നിലവിലെ പൊലീസ്​ മേധാവി അനിൽ കാന്തിന് പുറമേ ‌വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറും​ സന്ധ്യയുമാണുണ്ടായിരുന്നത്​. അനിൽ കാന്തിനെക്കാള്‍ സീനിയോറിറ്റിയില്‍ മുന്നിലാണ്​ സന്ധ്യ. എ ഡി ജി പി ആയിരുന്ന അനിൽകാന്തിനെ ഡി ജി പി ഗ്രേഡ്​ നൽകിയാണ്​ നിയമിച്ചത്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com