

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ ജാമ്യം തുടരും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തില്‍ 17കാരനെതിരെ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ല എന്ന് നിരീക്ഷിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഗുരുതര കുറ്റകൃത്യമാണെങ്കില്‍ മാത്രമേ എഫ്‌ഐആര്‍ ഇടാന്‍ കഴിയുകയുള്ളൂ. എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം എന്നും കോടതി ചോദിച്ചു.
വാഹനാപകട കേസില്‍ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും സമ്മര്‍പ്പിച്ച അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് എറണാകുളം അഡീ. സെഷന്‍സ് കോടതിയുടെ നിരീക്ഷണം. എന്താണ് ഇതിനകത്തെ ഗുരുതര കുറ്റകൃത്യം എന്ന് ചോദിച്ച കോടതി ഇതൊന്നും അറിയാതെയാണോ ഈ സ്ഥാനത്ത് ഇരിക്കുന്നത് എന്നും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എഫ്‌ഐആര്‍ ഇടാന്‍ കഴിയുകയുള്ളൂ. നിയമത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്നതാണ് എഫ്‌ഐആര്‍. പിഴ ചുമത്താതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. എന്താണ് ഈ കേസില്‍ ഇത്ര പ്രത്യേകത എന്ന് ചോദിച്ച കോടതി 17കാരനെതിരെ കുറ്റം തന്നെ നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. കുട്ടിക്കെതിരെ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നും വാദത്തിനിടെ കോടതി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates