ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബം​ഗ്ലാദേശുകാരൻ, പിടിയിൽ

ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാ​ഗത്തിൽ ജോലി ചെയ്യുകയായിരുന്നു
bangladeshi arrested
ബി​പ്ല​ബ് സോ​റ​ൻ, bangladeshi arrested
Updated on
1 min read

കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ വ്യാ​ജ രേ​ഖ​ക​ളു​മാ​യി ജോ​ലി ചെ​യ്ത ബം​ഗ്ലാ​ദേ​ശു​കാ​ര​ന്‍ പി​ടി​യി​ൽ. ഇ​ന്ത്യ​ൻ പൗ​ര​നെ​ന്ന് തെ​ളി​യി​ക്കു​ന്ന വ്യാ​ജ രേ​ഖ​കൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡി​ൽ ബി​പ്ല​ബ് സോ​റ​ൻ (32) എ​ന്ന പേരാണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് പൊ​ലീ​സി​ന്‍റെ പേ​രി​ലു​ള്ള വ്യാ​ജ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഒരു വർ‌ഷമായി നാവിക സേനയുടെ ലോൺട്രി വിഭാ​ഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ബം​ഗ്ലാദേശ് പൗരനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും.

bangladeshi arrested
ഇന്നും മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, കാറ്റ്

കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിൽ വ്യാജ രേഖകളുമായി സ്പായിൽ ജോലി ചെയ്തിരുന്ന അഞ്ച് ബം​ഗ്ലാദേശ് യുവതികളെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം പൊലീസ് വ്യാപകമായ പരിശോധനയാണ് നടത്തുന്നത്.

bangladeshi arrested
വാക്കേറ്റത്തിനിടെ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; ​യുവാവിന് ദാരുണാന്ത്യം
bangladeshi arrested
മുട്ടില്‍ മരം വില്‍പ്പനക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; വാദം ചോറ്റാനിക്കര കോടതിയിൽ തന്നെ
Summary

Ezhimala Naval Academy security breach has resulted in the arrest of a bangladeshi national who was working at the facility with forged Indian documents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com