ഇടതുപക്ഷം എന്റെ പുസ്തകത്തെ എതിര്‍ത്തത് എന്തിനെന്ന് അറിയില്ല, പിന്തുണച്ചത് ഇഎംഎസ് മാത്രം: തസ്ലീമ നസ്റീന്‍

കേരളത്തില്‍ മതമൗലിക വാദികള്‍ക്ക് സ്വാധീനം ലഭിക്കുന്നത് ആശങ്കാജനകം
Taslima Nasrin
Taslima Nasrin
Updated on
1 min read

തിരുവനന്തപുരം: കേരളത്തെ പോലൊരു പരിഷ്‌കൃത സമൂഹത്തില്‍ മത മൗലിക വാദികള്‍ക്ക് സ്വാധീനം ഉറപ്പിക്കാന്‍ കഴിയുന്നു എന്ന സാഹചര്യം ആശങ്കാജനകമെന്ന് എഴുത്തുകാരി തസ്ലീമ നസ്റീന്‍. ഉദാരവത്കരിക്കപ്പെട്ട സമൂഹമാണ് കേരളത്തിലേത്. എന്നാല്‍, ഐഎസ്‌ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ളവര്‍ എത്തിപ്പെടുന്നു എന്നത് അസ്വസ്ഥതപ്പെടുത്തുന്ന സാഹചര്യമാണെന്നും എഴുത്തുകാരി ചൂണ്ടിക്കാട്ടുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തസ്ലീമ നസ്‌റിന്‍ തന്റെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്നത്.

Taslima Nasrin
'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

കേരളത്തെ കുറിച്ച് ഇപ്പോള്‍ തനിക്ക് രണ്ട് കാഴ്ചപ്പാടുകളാണുള്ളത്. കേരള സമൂഹം ഒരുവശത്ത് ഏറെ പ്രബുദ്ധരാണ്, എന്നാല്‍ മറുവശം തീവ്ര ആശയങ്ങളാല്‍ ഏറെ സ്വാധീനിക്കപ്പെട്ടവരാണെന്നും എഴുത്തുകാരി പറയുന്നു. കേരളത്തില്‍ ആഴത്തില്‍ വേരുന്നിയിട്ടുള്ള ഇടത് പ്രത്യയശാസ്ത്രത്തെ കുറിച്ചും എഴുത്തുകാരി നിലപാട് വ്യക്തമാക്കുന്നുണ്ട്.

എല്ലാവര്‍ക്കും തുല്യ അവകാശം വാഗ്ദാനം ചെയ്യുന്ന ഇടത് പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചുവിശ്വസിക്കുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ തന്റെ ആത്മകഥയുടെ മൂന്നാം ഭാഗമായ 'ദ്വിഖണ്ഡിതോ'യെ ഇടതുപക്ഷം എതിര്‍ത്തത് എന്തിനെന്ന് അറിയില്ല. ഇസ്ലാം ഒരു ഭരണകൂട മതമാണെന്ന് തന്റെ നിലപാടിന്റെ പേരില്‍ ആയിരുന്നു പശ്ചിമ ബംഗാള്‍ പുസ്തകത്തെ നിരോധിച്ചത്. ഒരു ഇടത് സര്‍ക്കാരില്‍ നിന്ന് അത്തരം ഒരു നീക്കമുണ്ടായത് അപ്രതീക്ഷിതമായിരുന്നു.

Taslima Nasrin
ഇനി പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഒരു വീഴ്ചയുണ്ടായാല്‍ തകര്‍ത്തുകളയും; മുന്നറിയിപ്പുമായി കരസേനാ മേധാവി

മുസ്ലീം പുരോഹിതന്മാര്‍ എതിര്‍പ്പ് ഉന്നയിച്ചത് കൊണ്ടാകണം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുസ്തകത്തിന് എതിരെ തിരിഞ്ഞത്. ഇടതുപക്ഷ പത്രമായ ഗണശക്തി തന്റെ ലജ്ജയെ അതിരൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ അക്കാലത്തു തന്നെ പിന്തുണച്ച് രംഗത്തെത്തിയത് ഇ എം എസ് നമ്പൂതിരിപ്പാട് മാത്രമായിരുന്നു എന്നും തസ്ലീമ നസ്‌റിന്‍ പറയുന്നു. 'പീപ്പിള്‍സ് ഡെമോക്രസി'യില്‍ തന്നെ പിന്തുണച്ച് ഇഎംഎസ് എഴുതിയ ലേഖനങ്ങള്‍ പരാമര്‍ശിച്ചായിരുന്നു എഴുത്തുകാരിയുടെ പ്രതികരണം.

Summary

Bangladeshi author Taslima Nasrin talk about kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com