തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു
hours-long traffic jams in NH66
hours-long traffic jams in NH66 പ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ: തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തമാണ്. ആര്‍ക്കും ആളപായമില്ല. അതേസമയം ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു.

hours-long traffic jams in NH66
സുരേഷ് ​ഗോപിയുടേയും കുടുംബത്തിന്റേയും വോട്ട്; തെളിവ് നൽകാൻ ടിഎൻ പ്രതാപന് നോട്ടീസ്

തുറവൂര്‍ ജങ്ഷനില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താങ്ങായി താല്‍ക്കാലികമായി സ്ഥാപിച്ച ബീമുകള്‍ക്ക് 80 ടണ്‍ ഭാരമാണ് ഉള്ളത്. ബീമുകള്‍ ഇറക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. എന്നാല്‍ ബീമുകള്‍ വീണതിനെ തുടര്‍ന്ന് ദേശീയപാതയില്‍ തുറവൂര്‍ ജംഗ്ഷന്‍ ഗതാഗത കുരുക്കിലായി. പ്രദേശത്ത് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.

hours-long traffic jams in NH66
പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് ചിങ്ങം ഒന്ന്; മലയാളത്തിന് പുതുവര്‍ഷം മാത്രമല്ല, പുതുനൂറ്റാണ്ടും
Summary

Beams of the Thuravoor elevated road fell; major disaster avoided in NH66

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com