ബീമാപള്ളി ഉറൂസ്: സ്‌പെഷ്യല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി

കഴിഞ്ഞ വര്‍ഷം 14 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്.
KSRTC
KSRTC
Author:
Updated on: 
1 min read

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുമായി ആകെ 45 ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസുകള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫിസര്‍ക്ക് നോഡല്‍ ഓഫിസറുടെ ചുമതല നല്‍കിയിട്ടുണ്ട്.

ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട് ഇത്തവണ 20 ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയില്‍ നിന്ന് ഇഞ്ചക്കല്‍, വള്ളക്കടവ് വഴിയും കിഴക്കേക്കോട്ടയില്‍ നിന്ന് ഇഞ്ചക്കല്‍, കല്ലുമൂട് വഴിയുമാണ് ബീമാപള്ളിയിലേക്ക് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകള്‍ സര്‍വീസ് നടത്തുക. ഇതിനായി ബീമാപള്ളിയില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.

വെട്ടുകാട് പള്ളി പെരുന്നാളിനായി നിലവിലുള്ള ഏഴ് ചെയിന്‍ സര്‍വീസുകള്‍ക്ക് പുറമേ 18 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 25 ബസുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 18 ബസുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയില്‍ നിന്ന് വലിയതുറ വഴിയും പാളയം വഴിയുമാണ് വെട്ടുകാട്ടേക്ക് സര്‍വീസ് നടത്തുന്നത്. ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വെട്ടുകാട് ഒരു താത്കാലിക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസും തുറന്നിട്ടുണ്ട്.

Summary

Beemapally Uroos: KSRTC to Operate Special Services

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER