ജോയ് മാത്യുവിന് പിന്തുണ ലഭിച്ചില്ല, അവസാന നിമിഷം വരെ ബ്ലെസി പരിഗണനയില്‍, കല്‍പ്പറ്റയെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി

എഴുത്തുകാരിയും കോളമിസ്റ്റുമായ സുധാ മേനോന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും, താനില്ലെന്ന് അവര്‍ അറിയിച്ചിരുന്നു
Joy Mathew
നടൻ ജോയ് മാത്യു ഫയൽ
Edited By:
Updated on: 
2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്‌കാരിക സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ കടുത്ത ലോബിയിങ്ങും രാഷ്ട്രീയ സമ്മര്‍ദ്ദവുമാണ് നടന്നത്. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംവിധായകന്‍ ബ്ലെസിയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് ബ്ലെസ്സിയെ പിന്തള്ളി നടന്‍ രവീന്ദ്രന്‍ ചെയര്‍മാന്‍ സ്ഥാനം കരസ്ഥമാക്കിയത്. പരി​ഗണനയിലുണ്ടായിരുന്ന നടൻ ജോയ് മാത്യുവിന് കാര്യമായ പിന്തുണ ലഭിച്ചതുമില്ല.

Joy Mathew
യുഎന്‍ യൂണിവേഴ്‌സിറ്റി കാംപസ് കൊച്ചിയിലേക്ക്; കുതിപ്പിനൊരുങ്ങി ഉന്നത വിദ്യാഭ്യാസ രംഗം

കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണനെ നിയമിച്ചതിനു പിന്നില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ താല്‍പ്പര്യമാണ്. എഴുത്തുകാരായ സി വി ബാലകൃഷ്ണന്‍, യു കെ കുമാരന്‍ എന്നിവരുള്‍പ്പെടെ പലരുടെയും പേരുകള്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണ് അന്തിമമായി പരിഗണിക്കപ്പെട്ടത്.

മറ്റ് സ്ഥാപനങ്ങളിലെ അധ്യക്ഷ നിയമന നടപടികളില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി വി ഡി സതീശന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാരായണനെ നിയമിക്കണമെന്ന താല്‍പ്പര്യം സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിനെ അറിയിക്കുകയായിരുന്നു. മറ്റു പദവികളിലെ നിയമനങ്ങളില്‍ ഇടപെടാനില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതിനാല്‍, ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നുവെന്ന് ഒരു നേതാവ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് സൂചിപ്പിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്‍ ജോയ് മാത്യു, സംവിധായകന്‍ ബ്ലെസി, നടനും ചലച്ചിത്രമേള ക്യൂറേറ്ററുമായ രവീന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന പരിഗണനാ പട്ടികയിലുണ്ടായിരുന്നത്. ചില യുഡിഎഫ് അനുഭാവികള്‍ സംവിധായകന്‍ ഡോ. ബിജുവിന്റെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നേടാനായില്ല. ബ്ലെസിക്ക് കാര്യമായ പിന്തുണ ലഭിച്ചിരുന്നെങ്കിലും, അവസാന നിമിഷം സാഹചര്യങ്ങള്‍ മാറിമറിയുകയും, രവീന്ദ്രനെ നിയമിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കോണ്‍ഗ്രസ് ആശയങ്ങളോട് ആഭിമുഖ്യമുള്ളവരെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രധാന പദവികളില്‍ നിയമിക്കണമെന്ന സര്‍ക്കാരിന്റെ നിലപാടാണ് നിയമനങ്ങളില്‍ പ്രതിഫലിച്ചത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ പദവിയിലിരിക്കെ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. അത്തരമൊരു വിവാദത്തിന് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചില്ല. ഒരു നേതാവ് പറഞ്ഞു.

അതേസമയം ചില നിയമനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയും ശക്തമായുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (KSFDC) ചെയര്‍മാന്‍ പദവിയില്‍ ആലപ്പി അഷ്റഫിനെ തഴഞ്ഞതാണ് അതൃപ്തിക്കിടയാക്കിയ ഒരു തീരുമാനം. നടന്‍ പ്രേം കുമാറിനെയാണ് ചെയര്‍മാനാക്കിയത്. സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചപ്പോള്‍ ഒഴിവുവന്ന പദവി ലഭിക്കാത്തതിന് പ്രേം കുമാര്‍ എല്‍ഡിഎഫില്‍ നിന്ന് അകന്ന കാര്യം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രേം കുമാറിന് നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന നിലപാടില്‍ നേതൃത്വം ഉറച്ചുനിന്നു.

എഴുത്തുകാരിയും കോളമിസ്റ്റുമായ സുധാ മേനോന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും, താനില്ലെന്ന് അവര്‍ നേതൃത്വത്തെ വിവരം അറിയിച്ചിരുന്നു.

Joy Mathew
വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം
Joy Mathew
'ജാമ്യം എളുപ്പമാകില്ല'; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍
Joy Mathew
ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Summary

Behind the curtain, lobbying shaped cultural academy picks in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com