കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്, വെള്ളയില് ഹാര്ബറുകള് തിങ്കളാഴ്ച രാവിലെ മുതല് അടച്ചിടും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് തീരുമാനം. മത്സ്യബന്ധനത്തിന് പോയിരിക്കുന്ന യാനങ്ങള് ഞായര് വൈകീട്ട് 4 മണിക്കുള്ളില് തിരിച്ചെത്തണം. മെയ് 16 ന് അര്ധരാത്രിക്ക് ശേഷം മത്സ്യം ഇറക്കുന്നതിനുള്ള അനുവാദമുണ്ടാകും.
ലോക്ഡൗണിന്റെ ആദ്യ ദിനമായ ഇന്ന് കോഴിക്കോട് ജില്ലയില് അനാവശ്യമായി പുറത്തിറങ്ങിയവര്ക്കെതിരെ 185 കേസുകളാണ് രജിസ്റ്റര് ചെയ്തത്. സാമൂഹ്യ അകലം പാലിക്കത്തതിന് 112 കേസുകളും മാസ്ക് ഉപയോഗിക്കാത്തതിന് 310 കേസും രജിസ്റ്റര് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates