

തിരുവനന്തപുരം: ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതില്‍ വിയോജിപ്പറിയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടി കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണതെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നുവെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോള്‍ ലംഘനമെന്നും അദ്ദേഹം പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബ പോലുളള ബിംബങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ചിഹ്നങ്ങള്‍ പാടില്ല. ഔദ്യോഗിക പരിപാടികളില്‍ ഇത് കര്‍ശനമാക്കണമെന്നും ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു
കഴിഞ്ഞ ദിവസം പാളയത്ത് കേരള സര്‍വകലാശാല വളപ്പിലെ സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതിനെതിരെ എസ് എഫ് ഐയും കെ എസ് യുവും രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്കും എത്തിയിരുന്നു. ഭാരതാംബ തര്‍ക്കം കയ്യാങ്കളിയിലേക്ക് കൂടി പോയതോടെ നിലപാടു കടുപ്പിക്കുകയാണ് സര്‍ക്കാരും ഗവര്‍ണറും.
bharath matha photo controversy governor Rajendra Vishwanath Arlekar writes to cm
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
