ഇനി മെട്രോയ്ക്കകത്ത് സൈക്കിളും കയറ്റാ‌ം; സൗജന്യ സേവനം ആറ് സ്റ്റേഷനുകളിൽ 

സ്റ്റേഷനിലെ എലിവേറ്ററുകൾ സൈക്കിൾ കൊണ്ടുപോകുന്നതിന് യാത്രക്കാർക്ക് ഉപയോഗിക്കാം
ഇനി മെട്രോയ്ക്കകത്ത് സൈക്കിളും കയറ്റാ‌ം; സൗജന്യ സേവനം ആറ് സ്റ്റേഷനുകളിൽ 
Updated on: 
1 min read

കൊച്ചി: കൊച്ചി മെട്രോയിൽ ഇനി സൈക്കിളുമായി യാത്രചെയ്യാൻ അനുമതി. നഗരത്തിൽ സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. തുടക്കത്തിൽ ആറ് സ്റ്റേഷനുകളിലായിരിക്കും ഈ സൗജന്യ സേവനം. 

ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, ടൗൺഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ സൈക്കിൾ കൊണ്ടുപോവുന്നതും ഇറക്കുന്നതും അനുവദിക്കുക. സ്റ്റേഷനിലെ എലിവേറ്ററുകളും സൈക്കിൾ കൊണ്ടുപോകുന്നതിന് യാത്രക്കാർക്ക് ഉപയോഗിക്കാം. 

സൈക്കിളുമായി ട്രെയിനുകളിൽ പ്രവേശിക്കാൻ ജീവനക്കാർ സൗകര്യമൊരുക്കും. ട്രെയിനിന്റെ രണ്ട് അറ്റത്തും സൈക്കിൾ സൂക്ഷിക്കാം. സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഉയർന്നാൽ മെട്രോ യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com